പാലാ : ഇളങ്ങുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ പൊൻകുന്നം സ്വദേശി 65കാരനായ റെജി തോമസ്, എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി(44), ആലപ്ര സ്വദേശി ബിൻസി(53) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






