വൈക്കം: പെയിംൻ്റിംഗ് പോളിഷിംഗ് മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിന് തൊഴിലാളികൾ രൂപീകരിച്ച സ്വതന്ത്ര ട്രേഡ് യൂണിയൻ എകെ പി പി എ കോട്ടയം ജില്ലാ സമ്മേളനം വൈക്കത്ത് നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ജില്ലാ പ്രസിഡൻ്റ് കെ.വി. കാർത്തികേയൻ്റ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മിമിക്രി സിനിമ താരം വൈക്കം ഭാസി , അന്തർദേശീയ ഇംഗ്ലീഷ് ഭാഷ ഒളിംപ്യാട് ലെവൽ ടൂവിൽ ഒന്നാം റാങ്കും സ്വർണമെഡലും നേടിയ അനിർവേദ അനിൽകുമാർ എന്നിവരെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി. പ്രിജു ഐഡി കാർഡ് വിതരണം നിർവഹിച്ചു. കെ.കെ. ഷൈജു, എൻ. അനിൽകുമാർ, പി.വി. രാജേന്ദ്രൻ , ബെൻഷിലാൽ, ഒ.വി.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.






