കോട്ടയം: നെല്ല് വില കിലോയ്ക്ക് 35 രൂപയാക്കും എന്ന് യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടും, 28 പൈസ മാത്രം നെല്ലിന് വർധിപ്പിച്ച സർക്കാർ നടപടി നെൽ കർഷകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് കേരള നെൽ കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരയ്ക്കൽ ആരോപിച്ചു.
കേന്ദ്രസർക്കാർ നെല്ലിന്റെ സംഭരണ വില വർദ്ധിപ്പിച്ചിട്ടും സംസ്ഥാന സർക്കാർ കണ്ടില്ല എന്ന ഭാവം നടിക്കുകയാണ്.
നെല്ലിന്റെ ഉൽപാദന ചെലവ് വർദ്ധന മൂലവും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന വിളനഷ്ടവും കർഷകർ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുകയാണ്.
ഉൽപാദന ചെലവ് ഒന്നര ഇരട്ടിയിലധികം വർദ്ധിച്ചിട്ടും സർക്കാർ നെൽക്കർഷകരോട് പുലർത്തുന്ന നിക്ഷേധാത്മക നിലപാടിനെതിരെ കേരള നെൽകർഷക യൂണിയൻ (എം) ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് ഷൈൻ പറഞ്ഞു.






