അതിരമ്പുഴ: ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻ്റ് ആവിഷ്കരിച്ചിരിക്കുന്ന തൂഫാൻ പ്രൊ മാക്സ് പദ്ധതിയുടെ ഭാഗമായി ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകളിലുള്ള 23000 ഓളം സ്കൂൾ കുട്ടികൾ കൂട്ടുകാർക്ക് കത്തയയ്ക്കുന്ന സ്നേഹപൂർവം നന്മക്ക് പരിപാടിയുടെ അതിരമ്പുഴ മേഖലാതല ഉദ്ഘാടനം ഇന്ന് നടക്കും.
മയക്കുമരുന്നിനെതിരെയുള്ള ജാഗ്രതയും പോരാട്ടവും ശക്തമാക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയോടു സഹകരിച്ചാണ് കോർപറേറ്റ് മാനേജ്മെൻ്റ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സെൻ്റ് അലോഷ്യസ്, സെൻ്റ് മേരീസ് സ്കൂളുകളുടെ സംയുക്ത സഹകരണത്തിൽ നടക്കുന്ന ചടങ്ങിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിക്കും.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ജില്ലാ പഞ്ചായത്ത് മെംബർ ജിം അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പുതുശേരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, മെംബർമാരായ ആൻസ് വർഗീസ്, ജോസ് അമ്പലക്കുളം, ബേബിനാസ് അജാസ്, സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. വിപിൻ കട്ടത്തറ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കുര്യൻ, പോസ്റ്റ്മിസ്ട്രസ് അനില ജെ, പിടിഎ പ്രസിഡൻ്റ് ജിൻസൺ നടയ്ക്കൽ, സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷ്നി ജേക്കബ്, സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് എന്നിവർ പ്രസംഗിക്കും.
ജനപ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പ്രോഗ്രാം കോർഡിനേറ്റർ സഞ്ജിത്ത് പി ജോസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ജിഷമോൾ അലക്സ്, NSS പ്രോഗ്രാം ഓഫീസർ റെനു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.






