കോട്ടയം. രാഷ്ട്രപിതാവിന്റെ ജീവചരിത്രം അറിയാനുള്ള വാതിൽ കോട്ടയം നിവാസികൾക്കു മുന്നിൽ തുറന്നിട്ടു കൊണ്ട് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ " ഗാന്ധി ദർശൻ 26" ചിത്രപ്രദർശനം ഒക്ടോബർ1,2,3,5 തീയതികളിൽ ആരംഭിക്കും.
ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനമാണ് പാലാ കെ എം മാത്യു ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്.
ചിത്ര പ്രദർശനം ബഹു. കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.CSI മധ്യകേരള മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ തിരുമേനി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ മന്ത്രി കെ സി ജോസഫ് ' ഗാന്ധിയൻ ദർശനം ഇന്നത്തെ സമൂഹത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, ചലച്ചിത്രം സംവിധായകൻ ജോഷി മാത്യു, AEO അനിൽ തോമസ്, മാനേജ്മെന്റ് കമ്മറ്റി കൺവീനർ ജോർജ് വർഗീസ്, മുൻസിപ്പൽ ചെയർമാൻ സന്തോഷ് കുമാർ, വാർ ഡ് കൗൺസിലർ ജോൺ വർഗീസ്, പാലാ കെ എം മാത്യു ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോമു മാത്യു, ബേക്കർ ചാപ്ലിൻ റവ. സിബി മാത്യു, PTA പ്രസിഡന്റ്. A S മനാഫ് എന്നിവർ ആശംസകൾ അറിയിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ലിൻസി ജോർജ് നന്ദി രേഖപ്പെടുത്തി. സാമൂഹിക സാംസ്കാരിക തലത്തിൽ നേതൃത്വം വഹിക്കുന്ന ഒട്ടേറെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.
ഒക്ടോബർ1,2,3,5 തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചിത്രപ്രദർശനം പൊതുജനങ്ങൾക്കും കാണാൻ അവസരം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.






