ഇടുക്കി: രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരും.
രാവിലെ ഏഴുമണിയോടെ ദൗത്യം ആരംഭിച്ചു. ആന ഇപ്പോഴുള്ളത് ഇടിക്കുഴി ഭാഗത്താണ്. മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്തെത്തി
ആദ്യ രണ്ടു ദിനവും മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമം വിഫലമാവുകയായിരുന്നു. ഇന്നുകൂടി വിജയം കണ്ടില്ലെങ്കിൽ ദൗത്യം നിർത്തിവയ്ക്കാനുള്ള ആലോചനയിലാണ് വനം വകുപ്പ്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നാം ദിവസവും തുടരുകയാണ്.
ആദ്യദിനം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടി ആയതെങ്കിൽ രണ്ടാം ദിനം അനുകൂല പ്രദേശത്തേക്ക് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.






