കോട്ടയം : ഊട്ടി -മേട്ടുപ്പാളയം റോഡില്‍ കനത്തമഴയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിലും മണ്ണിടിച്ചിലിലും കുടുങ്ങിയ ചിങ്ങവനം പള്ളം ബുക്കാനാ ഗേള്‍സ് ഹൈസ്കൂളിലെ 78 വിദ്യാർത്ഥികളും എട്ട് അദ്ധ്യാപകരും സുരക്ഷിതർ.
വിനോദയാത്രയ്ക്ക് പോയ സംഘം വെള്ളിയാഴ്ച കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ രാത്രി 11 മുതല്‍ റോഡില്‍ കുടുങ്ങി. കയർ കെട്ടിയാണ് ഇവരെ മറുഭാഗത്തേക്ക് എത്തിച്ചത്. തുടർന്ന് മേട്ടുപ്പാളയത്തെ സ്കൂളിലേക്ക് മാറ്റി






