പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രി ഇനി ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷാലിറ്റി താലൂക്ക് ആശുപത്രി.
ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ആശുപത്രിക്ക് അദ്ദേഹത്തിന്റെ പേരുനൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു ലഭിക്കുമ്പോഴും ചികിത്സാസൗകര്യങ്ങളും അടിസ്ഥാന വികസനവും ഇനിയും യാഥാർഥ്യമായിട്ടില്ലെന്നതാണ് വസ്തുത.
ഡയാലിസിസ് ചികിത്സയ്ക്കായി യൂണിറ്റുകൾ എത്തിച്ചിട്ടുണ്ടങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാകാത്തതിനാൽ പ്രവർത്തനമാരംഭിച്ചിട്ടില്ല.
പുതിയ അത്യാഹിത വിഭാഗവും ഉദ്ഘാടനം കാത്തുകിടക്കുകയാണ്.
ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് കെട്ടിടവും നവീകരണം കാത്തുകിടക്കുന്നു.





