അയർക്കുന്നം: വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന പ്രവർത്തകയോഗം (2/ 10/ 2026) അയർക്കുന്നം മില്ലേനിയം ഹാളിൽ ചേർന്നു.
60 കഴിഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ ആവശ്യപ്പെട്ടുകൊണ്ട്, "വൺ ഇന്ത്യ വൺ പെൻഷൻ" ഡിസംബറിൽ കോട്ടയത്ത് വച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായിട്ടാണ് യോഗം ചേർന്നത്.
യോഗത്തിൽ പ്രവാസി മലയാളി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഐസക്, പ്ലാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന കൺവീനർ അഡ്വ. ജോസുകുട്ടി മാത്യു, രക്ഷാധികാരി സദാനന്ദൻ എ ജി, ബെന്നി മാത്യു പുളിക്കൽ, തോമസുകുട്ടി ആലപ്പുഴ, അപ്പച്ചൻ തെള്ളിയിൽ,ജോൺ അമ്പാട്ട്,തോമസ് മാത്യു, റോയ് മുട്ടാർ തുടങ്ങിയവർ സംസാരിച്ചു.






