കോട്ടയം: ഓണം ഖാദി മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷനില്‍(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടക്കും.
സിവില്‍ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷർട്ടുകള്‍, കോട്ടണ്‍ കുർത്തികള്‍, സില്‍ക്ക് - കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയും മറ്റുല്പന്നങ്ങളും 30 ശതമാനം വരെ സർക്കാർ റിബേറ്റില്‍ ഇവിടെനിന്ന് വാങ്ങാമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് അറിയിച്ചു.






