തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ സമാപന ഘോഷയാത്ര നാളെ.
ഘോഷയാത്രയില്‍ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ലോക്ഭവനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.
വെള്ളയമ്പലം മാനവീയം വീഥിയുടെ സമീപത്തെ വയലാറിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവർ പാളയം ഭാഗത്തെ പ്രത്യേക പവലിയനില്‍ ഘോഷയാത്ര കാണും. ഉപരാഷ്ട്രപതിയുടെ വരവിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.






