ഒളശ്ശ :മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയ ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഗവ എൽ പി സ്കൂൾ ഒളശ്ശയിൽ ചാന്ദ്രദിനാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
കുട്ടികളിൽ ശാസ്ത്രാവബോധവും ബഹിരാകാശ ഗവേഷണത്തോടുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്നത്.ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വിദ്യാർത്ഥികളുടെ ബഹിരാകാശ വിജ്ഞാനം അളക്കുന്നതിനായി ആവേശകരമായ ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്ര കൗതുകം ഉണർത്തുന്ന റോക്കറ്റ് മോഡൽ എക്സിബിഷൻ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ വേറിട്ട അനുഭവമായി.ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് കുരുന്നുകൾ അണിനിരന്ന 'അമ്പിളിപ്പാട്ട്' ഗാനാലാപന പരിപാടിയും നടന്നു.






