ഡൽഹി: ഓള്‍ഡ് മങ്ക് നിര്‍മാതാക്കളായ മോഹന്‍ മീക്കിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 64 ശതമാനം കുറഞ്ഞ് 288 കോടി രൂപയായി.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 792 കോടി രൂപയായിരുന്നു വരുമാനം. മഹാരാഷ്ട്രയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഓള്‍ഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളുടെ വില്പന ഭക്ഷ്യസുരക്ഷാ അധികൃതര്‍ തടഞ്ഞതിനു പിന്നാലെയാണ് തിരിച്ചടിയെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇടിവ് കൂടുതല്‍ രൂക്ഷമായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയില്‍നിന്ന് വരുമാനം 77 ശതമാനം കുറഞ്ഞ് 108 കോടി രൂപയിലെത്തി.






