ചങ്ങനാശേരി : പാറമടക്കുളത്തിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പ്രാണരക്ഷാർഥം കുളത്തിലേക്ക് ചാഞ്ഞുകിടന്ന മരച്ചില്ലയിൽ പിടിച്ചു കിടക്കുകയായിരുന്നു വയോധിക.
ഇന്നലെ വൈകുന്നരത്തോടെയാണ് ചെറുകരക്കുന്ന് ശുദ്ധജലടാങ്കിനു സമീപത്തെ പാറമടക്കുളത്തിലാണ് വയോധിക വീണത്. വീടിനു സമീപത്താണ് പാറമടക്കുളം. നടന്നു പോകുന്നതിനിടെ വീണതാകാമെന്ന് സംശയിക്കുന്നു. കയറിൽ ഊർന്ന് ഏറെ ശ്രമകരമായാണ് അഗ്നിരക്ഷാസേനാംഗങ്ങൾ പാറമടക്കുളത്തിൽ ഇറങ്ങിയത്.
തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വിപിൻ, ഫയർ ആൻഡ് റെസക്യു ഓഫിസർ വി പ്രവീൺ എന്നിവർ 50 മീറ്ററോളം നീന്തിയെത്തിയാണ് മരച്ചില്ലയിൽ പിടിച്ചു കിടന്ന വയോധികയെ രക്ഷപ്പെടുത്തിയത്.






