കോട്ടയം: നട്ടാശ്ശേരി 1285-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം കരയോഗം പ്രസിഡന്റ് വി.ജി. ശശിധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു.
താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് പി. മധു യോഗം ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങളും കരയോഗം ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളും അദ്ദേഹം വിതരണം ചെയ്തു.
കരയോഗത്തിലെ മുതിർന്ന അംഗങ്ങളെ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി .എ.എം. രാധാകൃഷ്ണൻ നായർ ആദരിച്ചു.
1602410/-രൂപ വരവും 1594500/- രൂപ ചിലവും 7910/- രൂപ നീക്കിയിരിപ്പുമായുള്ള 2026 - 27 വർഷത്തെ വാർഷിക ബഡ്ജറ്റ് കരയോഗം സെക്രട്ടറി നന്ദകുമാർ അവതരിപ്പിച്ചു.






