തൊടുപുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ ബി ഗണേഷ് കുമാർ.
എൻഎസ്എസിനെ ദുഷ്ടൻ്റെയും ഭീരുവിൻ്റെയും കയ്യിൽ നിന്നും രക്ഷിക്കണം
എന്നും അതിനുള്ള തുടക്കമാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ആരംഭിച്ചതെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
ഇത് കേരളത്തിൽ ആളി പടരുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
നക്കാപ്പിച്ച കണ്ട് നായർ വീഴരുതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
വണ്ടൻമേട് എൻഎസ്എസ് കരയോഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ്കുമാർ.
എൻഎസ്എസ് എന്നത് എംഎസ്എസ് ആകുന്നുവെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. മക്കൾ സർവീസ് സൊസൈറ്റി ആകുന്നു.
ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് വേണ്ടിയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം.
പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളേജുകൾ ഭരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകിയെന്നും ഗണേഷ് കുമാർ ആരോപിച്ചു.






