ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ചിൽ
ഉദ്ഘാടനം ചെയ്ത നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റും.
നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും.
ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളം ജൂൺ 15 മുതലാണ് വാണിജ്യ സർവീസുകൾ ആരംഭിച്ചത
ലഖ്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്.
പശ്ചിമ ഉത്തർപ്രദേശിലെയും എൻസിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.






