ഹാമിൽട്ടൺ: മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തതിനു പിന്നാലെ മഴ ശക്തമാകുകയായിരുന്നു.
മഴയെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം വൈകിയാണ് ടോസിട്ടത്.
തുടർന്ന് മത്സരം 40 ഓവറാക്കി ചുരുക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ മഴ വീണ്ടും ശക്തമായതോടെ കളി തുടരാനാകാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലാണ്. മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനാണ് മഴ തടസമായത്.
പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മാുംഗനുയിലെ ബേ ഓവലിൽ നടക്കും.
15ന് ഇതേ വേദിയാലാണ് അഞ്ചാം മത്സരവും. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ടെസ്റ്റ് ടീമിന്റെ ഭാഗമായ നായകൻ ശുഭ്മൻ ഗിൽ,വിക്കറ്റ് കീപ്പര്‍ കെ.എൽ. രാഹുൽ, പേസര്‍ അൻഷുൽ കംബോജ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടു നില്‍ക്കുന്നത്.






