കട്ടപ്പന: ഉപ്പുതറ ലയണ്‍സ് ക്ലബ് നിർമ്മിക്കുന്ന ആദ്യ നന്മ ഭവനത്തിന് തറക്കല്ലിട്ടു. കാക്കത്തോട്ടിലാണ് ആദ്യ നന്മ ഭവനം നിർമ്മിക്കുന്നത്.ക്ലബ്ബ് പ്രസിഡന്റ് ലാല്‍ എബ്രാഹത്തിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ലയണ്‍സ് റീജണല്‍ ചെയർമാൻ അമല്‍ മാത്യു, സോണ്‍ ചെയർമാൻ സജിൻ സ്കറിയ എന്നിവർ ചേർന്ന് തറക്കല്ലിടീല്‍ കർമ്മം നിർവഹിച്ചു.
ജോർജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങള്‍ കൊണ്ട് ഏറ്റെടുത്ത പതിനൊന്നു വീടുകളും പൂർണ്ണമായി നിർമ്മിച്ചു, ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടാണ്, ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഈ വർഷത്തെ നന്മഭവനങ്ങളുടെ നിർമ്മാണത്തിലേക്കു കടന്നിരിക്കുന്നത്.
ഈ വർഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ ഭവനങ്ങള്‍ നിർമ്മിക്കുവാൻ ആണ് ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.പരിപാടികള്‍ക്ക് ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായജോയി സേവിയർ, റെജികുമാർ പി. ജി,രതീഷ് പി. ആർ,സോജൻ ജോസഫ്, തോമസ് വി. ജെ,
എം. എ സുനില്‍,സണ്ണി പാറയില്‍, ബിജുമോൻ മാത്യു, തുടങ്ങിയവർ നേതൃത്വം നല്കി.






