മുംബയ്: നീറ്റ് ക്രമക്കേടിലെ പ്രതിഷേധങ്ങളെ തുടർന്ന് മുംബയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നുമുതല്‍ 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം ഡല്‍ഹിയില്‍ കടുക്കുന്നതിനിടെ മുംബയിലും പ്രതിഷേധം ശക്തമാകുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികള്‍ അടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊളാബയിലും ശിവാജി പാർക്കിലും പ്രതിഷേധക്കാർ ഒത്തുചേർന്നിരുന്നു. പിന്നാലെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സെക്ഷൻ 144 പ്രകാരം മുംബയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചത്.






