തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം.
ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലുമാണ് ഇത് സംബന്ധിച്ച നിയമോപദേശം സർക്കാരിന് നൽകിയത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
സിബിഐ അന്വേഷണത്തിന് പകരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് പുനരന്വേഷിക്കാമെന്നും നിർദേശമുണ്ട്.
നേരത്തെ, ജൂലൈ നാലിന് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ, പുതിയ നിയമോപദേശം ലഭിച്ചതിനെ തുടർന്ന് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.






