തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന് (NHM) കീഴില്‍ കേരളത്തില്‍ വിവിധ തസ്തികകളിലായി 49 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, അക്കൗണ്ടന്റ്, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസർ തുടങ്ങി വിവിധ മേഖലകളിലാണ് നിയമനം. പ്രതിമാസം 16,250 രൂപ മുതല്‍ 78,000 രൂപ വരെയാണ് ശമ്പളം. താല്പര്യമുള്ളവർക്ക് നവംബർ 7ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനം.
തസ്തികകളും ഒഴിവുകളും
സ്റ്റേറ്റ് അക്കൗണ്ട്സ് മാനേജർ, സ്റ്റേറ്റ് അക്കൗണ്ടന്റ്, അർബൻ ഹെല്‍ത്ത് ഫിനാൻസ് മാനേജർ, സ്റ്റേറ്റ് ഫിനാൻസ് കം ലോജിസ്റ്റിക്സ് ഓഫീസർ, ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, വെറ്ററിനറി കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ് എൻജിനീയർ, മൈക്രോബയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, അസിസ്റ്റന്റ് പ്രോഗ്രാമർ, അക്കൗണ്ടന്റ്, എന്റമോളജിസ്റ്റ്, സീനിയർ മെഡിക്കല്‍ ഓഫീസർ, വിവിധ കണ്‍സള്‍ട്ടന്റ് തസ്തികകള്‍ എന്നിവയിലാണ് ഒഴിവുകള്‍.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അവസരമുണ്ട്. സീനിയർ കണ്‍സള്‍ട്ടന്റ് (BCC) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തില്‍ പി.ജി അല്ലെങ്കില്‍ ഇംഗ്ലീഷ് ലിറ്ററേച്ചർ/മലയാളത്തില്‍ എം.എയും ജേണലിസത്തില്‍ പി.ജി ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യവും നിർബന്ധമാണ്. പ്രതിമാസ ശമ്പളം 42,000 രൂപ.
ജൂനിയർ കണ്‍സള്‍ട്ടന്റ് (D&C) തസ്തികയിലും ഒരു ഒഴിവുണ്ട്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ പി.ജിയും ജേണലിസത്തില്‍ പി.ജി ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 30,000 രൂപ. കണ്‍സള്‍ട്ടന്റ് (RH) തസ്തികയിലും ജേണലിസം പി.ജി ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവുമുള്ളവർക്ക് യോഗ്യതയുണ്ട്. ശമ്പളം 36,000 രൂപ.
തിരഞ്ഞെടുപ്പ് രീതി
യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആവശ്യാനുസരണം ബന്ധപ്പെട്ട മേഖലയില്‍ നൈപുണ്യപരിശോധനയും നടത്താം.
അവസാന തീയതി: 2026 നവംബർ 7, വൈകിട്ട് 5 മണി.
വെബ്സൈറ്റ്: https://arogyakeralam.gov.in/






