കോഴിക്കോട് : കോഴിക്കോട് നാഷണല്‍ ആയുഷ് മിഷനില്‍ വിവിധ തസ്തികകളിലേക്ക് അവസരം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, യോഗ ഇൻസ്ട്രക്ടർ,കുക്ക്, സെക്യൂരിറ്റി തുടങ്ങി തസ്തികകളിലാണ് ഒഴിവുകള്‍.
കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
യോഗ ഇൻസ്ട്രക്ടർ
നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ് ബിരുദം / ആയുർവേദ മെഡിക്കല്‍ ബിരുദം / യോഗയില്‍ ബിരുദാനന്തര ബിരുദം / യോഗയില്‍ എം.ഫില്‍ / കുറഞ്ഞത് ഒരു വർഷത്തെ യോഗ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ വകുപ്പില്‍ നിന്നോ ഉള്ള ഒരു വർഷത്തെ യോഗ സർട്ടിഫിക്കറ്റ് കോഴ്സ്. അതുമല്ലെങ്കില്‍ സംസ്ഥാന റിസോഴ്സ് സെന്റർ നല്കുന്ന യോഗ അധ്യാപക പരിശീലന ഡിപ്ലോമ / യോഗ സർട്ടിഫിക്കേഷൻ ബോർഡ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്കോള്‍ കേരള നടത്തുന്ന യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ ഡിപ്ലോമ / ഒരു വർഷത്തെ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. 14000 ആണ് ശമ്പളം
ഡിഇഒ
ബിരുദവും ഡിസിഎ / പിജിഡിസി. ശമ്പളം 14175.
എംപിഡബ്ല്യു-എൻപിപിഎംഒഎംഡി
എഎൻഎം അല്ലെങ്കില്‍ ജിഎൻഎം ഒപ്പം എംഎസ് ഓഫീസും അറിഞ്ഞിരിക്കണം. 150000 ആണ് ശമ്പളം.
എംപിഎച്ച്ഡബ്ല്യു
ജിഎൻഎം/ കേരള നഴ്സിംഗ് ആൻ്റ് മിഡ് വൈഫ് കൌണ്‍സില്‍. 15000 ആണ് ശമ്പളം.
തെറാപ്പിസ്റ്റ്
ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍ ഡിഎഎംഇ അല്ലെങ്കില്‍ ഒരു വർഷത്തെ ആയുർവേജദ പഞ്ചകർമ്മ ടെക്നീഷ്യൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 14700 രൂപയാണ് ശമ്പളം.
ഓഡിയോളജിസ്റ്റ്
ഓർിയോളജി സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആർസിഐ രജിസ്ട്രേഷൻ. 21,000 രൂപയാണ് ശമ്പളം.
സൈക്കോളജിസ്റ്റ്
സൈക്കോളജി / അപ്ലൈഡ് സൈക്കോളജി / ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദം. 30000 ശമ്പളം.
ഫിസിയോതെറാപ്പിസ്റ്റ്
ബിരുദം/ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദം. 21000 ശമ്പളം.
കുക്ക്
എസ്എസ്എല്‍സി. 10,500.
സെക്യൂരിറ്റി
എസ്എസ്എല്‍സി. 12000
സ്പെഷ്യല്‍ എജ്യുകേറ്റർ
സ്പെഷ്യല്‍ എജ്യുകേഷനില്‍ ബി.എഡ്.30000 ശമ്പളം.
സ്പീച്ച് തെറാപ്പിസ്റ്റ്
എംഎഎസ്കെപി. 32000 ശമ്പളം
ഫാർമസിസ്റ്റ് ആയുർവേദ
ഡിപ്ലോമ/ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് പാസാകണം. 14700 ശമ്പളം.
ഫാർമസിസ്റ്റ് -ഹോമിയോ-സിസിപി അല്ലെങ്കില്‍ എൻസിപി
ഒക്യുപേഷ്ണല് തെറാപ്പിസ്റ്റ്
ഒക്യുപേഷ്ണല് തെറാപ്പിയില്‍ ബിരുദം. 30000 ശമ്പളം
അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. അപേക്ഷകള്‍ സമർപ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും






