ന്യൂഡല്‍ഹി : 2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു. മുഹമ്മദ് അജ്മല്‍ വി (അത്ലറ്റിക്സ്), ട്രീസ ജോളി (ബാഡ്മിന്റന്‍) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍.
തേജാശ്വിന് ശങ്കര്‍ (അത്ലറ്റിക്സ്), പ്രിയങ്ക ഗോസ്വാമി (അത്ലറ്റിക്സ്), പുല്ലേല ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റന്‍), നരേന്ദര്‍ (ബോക്സിംഗ്), വിഡിറ്റ് ജിതേന്ദ്ര ദേശ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഷൂട്ടിംഗ്), ലാല്‍രംസിയാമി (ഹോക്കി), രാജ് കുമാര്‍ പാല് (ഹോക്കി), സുര്‍ജീത് (കബഡി), പൂജ (കബഡി), രുദ്രാന്‍ഷ് (പാര ഷൂട്ടിംഗ്), എക്ത ഭ്യാന്‍ (പാര അത്ലറ്റിക്സ്), അരവിന്ദ് സിംഗ് (റോവിംഗ്), അഖില്‍ (ഷൂട്ടിംഗ്) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.
മൂന്ന് താരങ്ങള്‍ക്ക് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. പര്‍വീര്‍ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാല്‍ യാദവ് (ബോക്സിംഗ്), നേഹ നന്ദകുമാര്‍ ചവാന് (ഷൂട്ടിംഗ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. ഫുട്ബോള്‍ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അര്‍ജുന പുരസ്കാരത്തിന് അര്‍ഹനായി.






