ബംഗളൂരു: ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രോപരിതലത്തില്‍ സ്ഥാപിക്കുന്ന നിലയത്തില്‍ ഭാഗമാകാനും നിലയത്തിന്റെ നിർമ്മാണമടക്കം കാര്യങ്ങളില്‍ സഹകരിക്കാനുമാണ് ക്ഷണം.
നേരത്തെ തന്നെ അമേരിക്കയുടെ ആർട്ടെമിസ് അക്കോർഡ്സില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ അടക്കം ദൗത്യങ്ങളില്‍ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയായാണ് ചാന്ദ്ര നിലയത്തിന്റെ ഭാഗമാകാനുള്ള ക്ഷണം.
ഇന്ത്യ-യുഎസ് സിവില്‍ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പന്റെ ഒമ്പതാം യോഗത്തില്‍ വച്ചായിരന്നു ക്ഷണം. ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്രൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകള്‍ തുടരാൻ ഇരു ഭാഗങ്ങളും തമ്മില്‍ ധാരണയായി.






