ചങ്ങനാശേരി: നാലുകോടി റെയില്‍വേ മേല്‍പാലം 2028 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. മേല്‍പാലം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നു എം.പി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ദിഷ്ട പാലം നിര്‍മിക്കുന്ന നാലുകോടി ലവല്‍ക്രോസ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.
ഏറ്റെടുത്ത സ്ഥലങ്ങളും പദ്ധതിക്കായി പൊളിച്ചുനീക്കേണ്ട ഭാഗങ്ങളും പരിശോധിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 4 കോടി രൂപയാണു നഷ്ടപരി ഹാരമായി നല്‍കിയിരിക്കുന്നത്.
വിനു ജോബ് എംഎല്‍എ, ദക്ഷിണ റെയില്‍വേ ചീഫ് ബ്രിജസ് എന്‍ജിനീയര്‍ രാം കിഷോര്‍, ആര്‍ബിഡിസികെ, ദക്ഷിണ റെയില്‍വേ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
പെരുന്തുരുത്തി ഭാഗത്തുനിന്നു ലവല്‍ ക്രോസിലേക്ക് എത്തുന്ന കല്ലുകടവ് പാലം വീതി കൂട്ടി നിര്‍മിക്കുന്നതിനുള്ള ആലോചനകളും ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ പാലം വീതി കൂട്ടുന്നതിനുള്ള സാധ്യതകളാണു പരിഗണിക്കുന്നത്.






