കോട്ടയം : ആഴ്ചകൾക്കുശേഷം നാഗമ്പടം മേൽപ്പാലത്തിൽ വെളിച്ചമെത്തി. ഇനിമുതൽ രാവിലെ ആറുവരെ വിളക്കുകളെല്ലാം പ്രകാശിക്കും. പരസ്യ ബോർഡുകളിൽ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളെല്ലാം തെളിഞ്ഞിട്ടുണ്ട്. ബസിനായി കാത്തുനിൽക്കുന്ന യാത്രക്കാരും ആളെ കാത്ത് നിൽക്കുന്ന ഓട്ടോക്കാരുമെല്ലാം വെളിച്ചമെത്തിയതിന്റെ സന്തോഷത്തിലാണ്.
ആഴ്ചകൾക്ക് ശേഷമാണ് കോട്ടയം നഗരസഭാ ഈ ആവശ്യത്തിൽ ഇടപെടുന്നതും പ്രശ്നത്തിൽ പരിഹാരം കാണുന്നതും. നാഗമ്പടത്തെ ബാങ്ക് കെട്ടിടത്തിലെയും ഇതുവഴി പോകുന്ന വാഹനങ്ങളിലെയും വെളിച്ചമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.
ബാങ്ക് കെട്ടിടത്തിലെ വെളിച്ചം അതിന്റെ പരിസരത്തുമാത്രമായിരുന്നു കിട്ടിയത്. അതിനാൽ കാത്തിരിപ്പുകേന്ദ്രവും ഇരുട്ടിലായിരുന്നു. റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തായതിനാൽ അർധരാത്രിയും പുലർച്ചെയുമെല്ലാം അങ്ങോട്ടുപോകാനും വരാനും യാത്രക്കാർ എപ്പോഴുമുണ്ടാകും. ഇവർക്കെല്ലാം ഇരുട്ട് ദുരിതമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായത്.






