കൊച്ചി: തൃക്കാക്കരയില്‍ ഒരു സ്കൂട്ടറില്‍ അഞ്ചു പേർ യാത്ര ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
സ്കൂട്ടർ ഓടിച്ച യുവാവിന്റെ ലൈസൻസ് താല്‍ക്കാലികമായി റദ്ദ് ചെയ്തു.
സ്വകാര്യ എൻജിനീയറിങ് കോളജില്‍ പഠിക്കുന്ന വിദ്യാർഥികളാണ് ഒരു സ്കൂട്ടറില്‍ സഞ്ചരിച്ചത്.
അപകടകരമായി വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയെടുത്തത്.






