മുണ്ടക്കയം : മുണ്ടക്കയം-പറത്താനം പാതയിൽ ഓടയില്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. പൂഞ്ഞാർ - എരുമേലി സംസ്ഥാനപാതയില്‍ മുണ്ടക്കയത്തിനും പറത്താനത്തിനുമിടയിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്.
പല സ്ഥലങ്ങളിലും ടാറിംഗ് ഇളകിയ നിലയിലാണ്. ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനപാതയുടെ ഭാഗമായ പൂഞ്ഞാർ-എരുമേലി റോഡ് ആധുനിക നിലവാരത്തില്‍ നിർമ്മാണം നടത്തിയിരുന്നു. എന്നാല്‍ വെള്ളമൊഴുക്കുള്ള പല സ്ഥലങ്ങളിലും ആവശ്യത്തിന് ഓടകള്‍ നിർമ്മിച്ചില്ല.
ഇതോടെ ഇതുവഴിയുള്ള വാഹന യാത്രയും ദുഷ്ക്കരമായി. ശക്തമായ മഴയ്ക്കൊപ്പം രാത്രികാലങ്ങളില്‍ മൂടല്‍ മഞ്ഞും കൂടി ആകുന്നതോടെ ജീവൻപണയം വച്ചാണ് ഇതുവഴിയുള്ള യാത്ര.
മുണ്ടക്കയത്തിനും പറത്താനത്തിനുമിടയില് റോഡിന്റെ വശങ്ങളില് പലയിടത്തും കാടും വളർന്നുനില്‍ക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പോലും ഇവ വെട്ടിനീക്കിയില്ല. വെള്ളക്കെട്ടിനൊപ്പം കാടും കൂടിയായതോടെ കാല്‍നടയാത്ര അസാദ്ധ്യമായി.






