കോട്ടയം: ഡൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി) കോട്ടയത്ത് നിരാഹാരസമരം സംഘടിപ്പിക്കുന്നു. ഇന്ന് (ജൂലൈ 10) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശമാണ് പ്രതിഷേധം.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എഎപി നേതാക്കൾ അറിയിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.






