മുണ്ടക്കയം : മുണ്ടക്കയം ബൈപ്പാസിന്റെ നടപ്പാത കാടുകയറിയ നിലയിൽ. നടപ്പാതയോട് ചേർന്ന് പുല്ലും കാടുപടലങ്ങളും തഴച്ചുവളർന്നത് കാല്‍നടയാത്രക്കാർക്ക് വലിയ ദുരിതവും സുരക്ഷാഭീഷണിയുമാണ് സൃഷ്ടിക്കുന്നത്.
ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമത്തിനും വിനോദത്തിനുമായി നൂറുകണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിക്കുന്നത്.
കാല്‍നട യാത്രികർക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതും, അമിതവേഗതയില്‍ വാഹനങ്ങള്‍ പോകന്നതും അപകട ഭീഷണിയാകുന്നു.






