കോട്ടയം: വീടും പരിസരവും എത്ര വൃത്തിയായി സൂക്ഷിച്ചാലും കൊതുകിന്റെ ശല്യം മിക്കപ്പോഴും ഉണ്ടാകാറുണ്ട്.
ചെടിച്ചട്ടികളിലും പാത്രങ്ങളിലും ചിരട്ടകളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെളളം മാറ്റി കൊതുകിന്റെ പ്രജനനം തടയുക എന്നതാണ് കൊതുക് ശല്യത്തിനുള്ള മികച്ച പരിഹാരം.
കൊതുക് ശല്യം കൂടുതലാകുമ്പോള്‍ മിക്കവരും കെമിക്കലുകള്‍ ചേർന്ന ക്രീമുകള്‍ ശരീരത്തില്‍ പുരട്ടാറുണ്ട്. ഇത് ചിലർക്കെങ്കിലും അലർജിക്കും മറ്റും കാരണമാകാം. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ കൊതുകിനെ പ്രതിരോധിക്കാനുള്ള കൂട്ടുകള്‍ വീട്ടില്‍തന്നെ തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങള്‍
നല്ലെണ്ണ
ഗ്രാമ്പൂ
മഞ്ഞള്‍പ്പൊടി
തയ്യാറാക്കുന്ന വിധം
പാൻ അടുപ്പില്‍വച്ച് ചൂടായതിനുശേഷം ഒരു ടീസ്പൂണ്‍ നല്ലെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോള്‍ പൊടിച്ചെടുത്ത ഗ്രാമ്പൂ കാല് ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കണം. എണ്ണ തിളച്ചുവരുമ്പോള്‍ തീ അണയ്ക്കാം.
ഉപയോഗിക്കുന്ന വിധം
ഒരു കോട്ടണ്‍ തുണി നീളത്തില്‍ കീറിയെടുത്തതിനുശേഷം തിരിപോലെ ചുരുട്ടിയെടുക്കണം. ഇത് തയ്യാറാക്കിയ എണ്ണയില്‍ മുക്കിവയ്ക്കണം. കൊതുക് ശല്യമുള്ളപ്പോള്‍ തിരി കത്തിച്ച് വയ്ക്കാം.
ഗുണങ്ങള്‍
കൊതുകിനെ മാത്രമല്ല, ഈച്ചയെ തുരത്താനും ഈ മിശ്രിതം സഹായിക്കും. ഗ്രാമ്പൂ കത്തിച്ചുവയ്ക്കുന്നത് വീട്ടില്‍ സുഗന്ധവും പരത്തും. കൂടാതെ വീടിനുള്ളില്‍ പോസിറ്റീവ് എനർജി നിറയ്ക്കാനും സഹായകമാണ്.






