ഡൽഹി :സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി പ്രധാനമന്ത്രി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര ബോധവല്‍ക്കരണം വേണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ വേഗത്തില്‍ തിരിച്ചറിയാനും നടപടിയെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായി വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 53-ാമത് പ്രഗതി യോഗത്തിലാണ് പ്രധാനമന്ത്രി സൈബര്‍ കുറ്റകൃത്യങ്ങളുടെ സാഹചര്യം വിലയിരുത്തിയത്.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ബാങ്ക് വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരാണ് തട്ടിപ്പുകള്‍ക്ക് കൂടുതല്‍ ഇരയാകാറുള്ളത്.
തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും തട്ടിപ്പുകള്‍ എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിക്കാമെന്നും അവര്‍ക്ക് കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിയെ നവീകരിക്കാനും കൂടുതല്‍ പരിപോഷിപ്പിക്കാനും എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തണമെന്നും പ്രഗതി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.






