പാലക്കാട്: കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ.
പട്ടാമ്പി സ്വദേശിയായ യുവതിയുടെ ആൺസുഹൃത്തിനെ ഒഴിവാക്കാനാണ് ക്വട്ടേഷൻ നൽകിയത്.
കേസിൽ പട്ടാമ്പി സ്വദേശിയായ പനങ്ങാട്ട്തൊടി സഫാന(19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര .
സ്വദേശികയായ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25) പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ആക്രമിച്ചത്.
സുഹൃത്തിൻ്റെ അടുത്തെത്തിക്കാം എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.
പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ ലഹരിമരുന്ന് കേസിൽ മുൻപ് ജയിലായിരുന്നു.






