കുട്ടികൾ അടങ്ങിയിരിക്കാനും ഭക്ഷണം കൊടുക്കാനും ഇന്ന് പല അമ്മമാരും
കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്.
ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു.
പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം.
കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു.
ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു.
ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു.
കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.
ഒരു കളിപ്പാട്ടം എന്നപോലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോഴോ അവര്‍ അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാനായോ മൊബൈല്‍ ഫോണ്‍ നല്‍കരുത്.
· രക്ഷിതാക്കള്‍ കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുക.
· കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച് മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ച് അവര്‍ക്ക് മാതൃകയാവുക.
· കുഞ്ഞുങ്ങള്‍ വിനോദവൃത്തിയില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
· കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കളികള്‍ ഒഴിവാക്കി ബുദ്ധിവികാസത്തെ വളര്‍ത്തുന്ന പസില്‍, സുഡോകു പോലുള്ളവ പരിശീലിപ്പിക്കുക.






