തിരുവനന്തപുരം: വിമാനയാത്രാവിവാദത്തില്‍ മുഖ്യമന്ത്രി വിഡി സതീശനെ പരസ്യമായി തള്ളി കെപിസിസി മുൻ അദ്ധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എം എം ഹസൻ.
വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടൻ മറുപടി പറയണം. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയർത്തിയ ആരോപണങ്ങള്‍ അതേ രീതിയില്‍ ഉയർത്താൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും ഹസൻ പറഞ്ഞു.
'വിവാദങ്ങള്‍ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഓരോനിമിഷവും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നാല്‍ ആർക്കായാലും അസ്വസ്തത തോന്നില്ലേ. ഓരോരുത്തരും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയർത്തിയ ആരോപണങ്ങള്‍ അതേ രീതിയില്‍ ഉയർത്താൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കാതിരിക്കാൻ എല്ലാവരും ജാഗ്രതപാലിക്കണം. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അപ്പോള്‍ത്തന്നെ മറുപടി പറയണം'- ഹസൻ പറഞ്ഞു.
വിമാനയാത്രാവിവാദത്തില്‍ വാർത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പാർട്ടിക്കുള്ളില്‍ത്തന്നെ എതിർപ്പുയരുന്നതിന്റെ സൂചനയായിട്ടാണ് ഹസന്റെ അഭിപ്രായപ്രകടനത്തെ പലരും വിലയിരുത്തുന്നത്. എന്നാല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ആരും തയ്യാറായിരുന്നില്ല. ചാർട്ടർ ചെയ്തുള്ള വിമാന യാത്ര ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരണം തേടിയതിന് പിന്നാലെ ഇന്നലെയും മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. ഇതിലും പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ക്ക് കടുത്ത എതിർപ്പുണ്ട്.
ഇന്ന് മുഖ്യമന്ത്രിയാേട് ചോദ്യം ചോദിക്കുന്നതില്‍ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്കിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൊച്ചിയില്‍ ഗോകുലം പാർക്കില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ ജെ തടയുകയായിരുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാല്‍ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനില്‍ക്കണമെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശം. ചോദ്യങ്ങള്‍ വിലക്കാൻ മുകളില്‍നിന്ന് ആരെങ്കിലും നിർദേശം നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'എന്ന് വേണമെങ്കില്‍ നിങ്ങള്‍ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ' എന്നും കമ്മീഷണർ പറഞ്ഞിരുന്നു.






