തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവുമായി തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് മന്ത്രി എം ലിജു.
പുതിയ ഒരു ബാറിന് ലൈസന്‍സ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ അറിയണം. വര്‍ഷങ്ങളായി വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒരു അപേക്ഷ കൊടുത്തതിന് പിന്നാലെ ബാറായി മാറുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആണ് പ്രശ്നമെന്നും എം ലിജു പറഞ്ഞു.
കഴിഞ്ഞ ദിവസം 35ഓളം ഉദ്യോഗസ്ഥര്‍ മാറിയില്ലേ. ഉദ്യോഗസ്ഥര്‍ മാറുക എന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണോ. വകുപ്പ് സെക്രട്ടറിമാരെ അല്ലെങ്കില്‍ കമ്മീഷണര്‍മാരെ മാറ്റുന്നത് അഡ്മിനിസ്ട്രേറ്റീവ് ഡിസിഷനാണ്. ബന്ധപ്പെട്ട വകുപ്പ് അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും. അങ്ങനെയാണ് കഴിഞ്ഞ ദിവസം കുറേ പേര് മാറിയത്. ഇന്ന് ഒരാള്‍ കൂടി മാറിയെന്നേയുള്ളു. അതങ്ങനെ പ്രത്യേകതയുള്ള കാര്യമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല - അദ്ദേഹം പറഞ്ഞു.
ലൈസൻസ് റദ്ദാക്കുന്നതില്‍ നിയമപദേശം തേടിയിട്ടുണ്ട്. എനിക്ക് മുൻവിധി ഇല്ല. FL 7 ൻ്റെ കാര്യത്തില്‍ താൻ പരാമർശം നടത്തിയിട്ടില്ല. FL 3 യുടെ കാര്യമാണ് പറഞ്ഞത്. വർഷങ്ങളായി വൈൻ പാറിലായി പ്രവർത്തിക്കുന്ന സ്ഥാപനം ഒരു അപേക്ഷ കൊടുത്തതിന് പിന്നാലെ ബാറായി മാറുമ്പോള്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ ആണ് പ്രശ്നം. പുതിയ ഒരു ബാറിന് ലൈസൻസ് കൊടുക്കുമ്പോള്‍ സർക്കാർ തീർച്ചയായും അറിയണം - അദ്ദേഹം വ്യക്തമാക്കി.
ലോഞ്ച് ബാറുകള്‍ക്ക് FL -7 ലൈസൻസ് നല്‍കിയത് വിവാദമായിരുന്നു. പുതിയ മദ്യനയം വരുന്നത് വരെ ബാറുകള്‍ക്ക് ലൈസൻസ് അനുവദിക്കരുതെന്ന നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചു, തീരുമാനം വകുപ്പ് മന്ത്രിയെ അറിയിച്ചില്ല എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് സീറാം
സാംബശിവ റാവു എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ജൂണില്‍ ലൈസൻസ് നല്കിയ തീരുമാനം ഈ മാസമാദ്യം പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മന്ത്രി എം.ലിജു സൂചന നല്‍കിയിരുന്നു.






