കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതി പിടിയില്‍. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡല്‍ ആണ് അറസ്റ്റിലായത്.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷത്തോളം വില വരുന്ന വയറിങ് കേബിളുകള്‍ ആണ് മോഷ്ടിച്ചിരുന്നത്. എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്.
ഇലക്‌ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്ന കരാറുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 50,000 രൂപ വിലവരുന്ന ഇലക്‌ട്രിക് വയറുകളാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് മോഷണം ഉണ്ടായത്.
ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീടിനുള്ളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീടിന്റെ ഇലക്‌ട്രിക് മെയിൻ ബോർഡിലേക്ക് കണക്‌ട് ചെയ്‌ത് സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപയോളം വിലവരുന്ന ഇലക്‌ട്രിക് വയറുകളാണ് മോഷണം പോയത്. പ്രദേശത്ത് സമാനമായ മോഷണങ്ങള്‍ വ്യാപകമാവുകയാണെന്നും പരാതിയുണ്ട്.






