തിരുവനന്തപുരം: മില്‍മ ക്വാളിറ്റി കണ്ട്രോള് മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയില്‍ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും.
ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി എസ് സി പരീക്ഷ നടത്തിയത്.
2024 ല്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 2026 സെപ്റ്റംബറില്‍ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നല്കി.
എന്നാല്‍, ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മില്‍മ അധികൃതർ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും ഉന്നത തസ്തികയില്‍ നിയമിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മില്‍മ.
നിശ്ചിത യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി നിയമന ഉത്തരവ് നല്കിയ പി എസ് സിയുടെ അസാധാരണ നടപടിയെ തുടർന്നുണ്ടായ പ്രതിസന്ധിയില്‍ സർക്കാരിനോടും പി എസ് സിയോടും മില്‍മ ഔദ്യോഗികമായി നിലപാട് തേടിയിട്ടുണ്ട്.






