കോട്ടയം: ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 20 മുതൽ 24 വരെ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാൽ ഗുണനിലവാരപരിശോധന സംഘടിപ്പിക്കും.
വിപണിയിലുള്ള ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിക്കാനും പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയനിവാരണത്തിനും അവസരമുണ്ട്.
കോട്ടയം ഈരയിൽകടവിലുള്ള ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഈ സൗകര്യമുണ്ടാവുക.






