പാമ്പാടി: പാമ്പാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ എംജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ അഭിരാമി രജിത്തിനെ വീട്ടിലെത്തി അനുമോദിച്ചു.
വെള്ളൂർ എണ്ണശ്ശേരിൽ റെജിമോന്റെയും മന്നം മെമ്മോറിയൽ സ്കൂൾ അധ്യാപിക സിന്ധുവിന്റെയും മകളാണ് അഭിരാമി.
മണർകാട് സെന്റ് മേരീസ് കോളേജിൽ എം.എ ഹിസ്റ്റോറി സ്റ്റഡീസ് പഠന പൂർത്തിയാക്കി.
വാർഡ് മെമ്പർ ജെസി സാബു, മുൻ മെമ്പർ അനീഷ് ഗ്രാമറ്റം എന്നിവരും ഒപ്പമുണ്ടായിരുന്നു.
യു. പി എസ് സി പരിശീലനം ഉൾപ്പടെ തുടർ പoനത്തിന് എൻ ജി ഒ കളുടെ സഹായം റാങ്ക് ജേതാവിന്റെ നേരിൽ സംസാരിച്ച് ഉറപ്പാക്കി.






