ആലപ്പുഴ : ആര്യാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആര്യാട് പഞ്ചായത്തിലെ എട്ടാം വാർഡ് മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു-24 ) ആണ് മരിച്ചത്.
അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെൽജാദ് ആണ് കുത്തിയത്. ആക്രമണം നടത്തിയ ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയിൽ കയറിപ്പോയതായാണ് പോലിസ് വ്യക്തമാക്കുന്നത്..
കഴിഞ്ഞ 24ആം തീയതി വൈകുന്നേരം 5.45നാണ് അഖിലിന്റെ വീടിന് സമീപം വച്ചാണ് കുത്തേറ്റത്. അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.






