തിരുവനന്തപുരം: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസില്‍ മുൻമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താൻ തീരുമാനം.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അനധികൃതമായി ആനുകൂല്യം സ്വീകരിക്കല്‍, പൊതുസ്വത്ത് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പില്‍ നിന്ന് ഇതുസംബന്ധിച്ച നിർദേശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 11, 13(1)(എ), 13(2) എന്നിവ പ്രകാരമായിരിക്കും നടപടി.
വി. അബ്ദുറഹ്മാനെ വൈകാതെ കേസില്‍ പ്രതിചേർക്കും.
അബ്ദുറഹ്മാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്റ്റാഫ് അംഗം സി.സി സത്യപാല്‍, സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റ് ഷറഫ് അലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താനാണ് നീക്കം.
ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. അറസ്റ്റടക്കമുള്ള തുടർനടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണനയിലുണ്ട്.






