തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ആഭ്യന്തരമന്ത്രിക്ക് ഇന്ന് കൈമാറും.
റിപ്പോർട്ട് വിശദമായി പരിശോധിച്ച് സർക്കാർ വൈകാതെ തന്നെ അന്തിമ തീരുമാനമെടുക്കും.
കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രധാന ശിപാർശ.
മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സത്യപാലൻ, സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റ് ഷറഫലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ടാണ് പൊലീസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.






