തിരുവനന്തപുരം: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉള്‍പ്പെട്ട മെസ്സി കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ഉത്തരവിറങ്ങി.
അഴിമതി നിരോധന വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കേസന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം.
വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, മുൻ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
വി. അബ്ദുറഹിമാനെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.
വി. അബ്ദുറഹിമാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, യു. ഷറഫലി എന്നിവരെ പ്രതിചേർത്തായിരിക്കും റിപ്പോർട്ട് നല്‍കുക. ഈ മൂന്ന് പേരെക്കൂടാതെ പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ പേർ ഉള്‍പ്പെടാനും സാധ്യതയുണ്ട്.






