കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ഹെഡ് - സിവില്‍ എഞ്ചിനീയറിംഗ്, ഹെഡ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഹെഡ് - എച്ച്ആര്‍, ഹെഡ് - ഐടി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരിക്കും ഇത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
എല്ലാ തസ്തികയിലും ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹെഡ് - സിവില്‍ എഞ്ചിനീയറിംഗ്, ഹെഡ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഹെഡ് - എച്ച്ആര്‍, ഹെഡ് - ഐടി തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1.80 ലക്ഷം രൂപയായിരിക്കും ശമ്പളം. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്ക്കക് 2.20 ലക്ഷം രൂപയാണ് ശമ്പളം.
എല്ലാ തസ്തികകളിലേക്കും 31/03/2026 പ്രകാരം പരമാവധി 55 വയസായിരിക്കണം പ്രായം. എല്ലാ അപേക്ഷകരും 500 രൂപ അപേക്ഷാഫീസ് ആയി അടയ്ക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടയ്ക്കാതെ ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു പരിഗണനയുമില്ലാതെ നിരസിക്കപ്പെടുന്നതാണ്. അഭിമുഖം അല്ലെങ്കില്‍ എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത
ഹെഡ് - സിവില്‍ എഞ്ചിനീയറിംഗ്
സിവില്‍ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. സ്ട്രക്ചറല്‍/കണ്‍സ്ട്രക്ഷന്‍/ട്രാന്സ്പോര്ട്ടേഷന് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം അഭികാമ്യം. അംഗീകൃത പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ (Chartered Engineer/PMP/Airport Engineering) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രശസ്തമായ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട മേഖലകളില്‍ ബിരുദാനന്തര പ്രവൃത്തിപരിചയം (18 വര്‍ഷം). ഇതില്‍ വലിയ അടിസ്ഥാന സൗകര്യ വികസന/വിമാനത്താവള/ഏവിയേഷന്‍ പ്രോജക്റ്റുകളിലും, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, പേവ്മെന്റുകള്‍, റണ്‍വേകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലും കാര്യമായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ, മാനേജീരിയല്‍ തസ്തികയില്‍ (മാനേജര്‍ അല്ലെങ്കില്‍ അതിനു മുകളിലുള്ള തസ്തികയില്‍) കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഹെഡ് - ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്
ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. ഇലക്ട്രിക്കല്‍/പവര്‍ സിസ്റ്റംസില്‍ എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന. എനര്‍ജി മാനേജ്മെന്റ് സര്ട്ടിഫിക്കേഷന് (BEE സര്‍ട്ടിഫൈഡ് എനര്‍ജി മാനേജര്‍) ഉണ്ടായിരിക്കുന്നത് അധിക യോഗ്യതയായി കണക്കാക്കും.
ബന്ധപ്പെട്ട മേഖലകളില്‍ (വിമാനത്താവളങ്ങള്‍/മെട്രോ റെയില്‍/വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍/SEZ/ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍) ബിരുദാനന്തര യോഗ്യത നേടിയ ശേഷം 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. 33kV/11kV സബ്സ്റ്റേഷനുകള്‍, AGL, SCADA, സോളാര്‍ പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും നേരിട്ടുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം മാനേജീരിയല്‍ തസ്തികയിലായിരിക്കണം.
ഹെഡ് - എച്ച്ആര്‍
ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും, അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ എച്ച്ആര്‍ വിഭാഗത്തില്‍ MBA/PGDBM ബിരുദവും ഉണ്ടായിരിക്കണം. പ്രശസ്തമായ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട മേഖലകളില്‍ ബിരുദാനന്തര യോഗ്യത നേടിയ ശേഷം 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം എച്ച്.ആര് മാനേജീരിയല്‍ തസ്തികയിലായിരിക്കണം.
വലിയൊരു തൊഴില്‍ സേനയെ (150ല്‍ അധികം സ്ഥിരം ജീവനക്കാര്‍, 1000-ല്‍ അധികം കരാര്‍/മറ്റ് ജീവനക്കാര്‍) കൈകാര്യം ചെയ്ത പരിചയം, ട്രേഡ് യൂണിയന്/തൊഴില്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്ത പരിചയം, എച്ച്.ആര് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കുന്നവരായിരിക്കണം അപേക്ഷകര്‍.
ഹെഡ് - ഐടി
കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് MCA/M.Sc. (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി). CISSP, CISM, CISA, CCNA/CCNP, Azure, AWS, ITIL, PMP തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടായിരിക്കുന്നത് അഭികാമ്യം.
എന്റര്‍പ്രൈസ് ഐടി മേഖലയില്‍ ബിരുദാനന്തര യോഗ്യത നേടിയ ശേഷം 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇടത്തരം അല്ലെങ്കില്‍ വലിയ തോതിലുള്ള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ (കുറഞ്ഞത് 200 ഉപയോക്താക്കള്‍ ഉള്ളത്) കൈകാര്യം ചെയ്ത പരിചയം ഉണ്ടായിരിക്കണം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം മാനേജീരിയല്‍ തസ്തികയിലായിരിക്കണം.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
ICAI-ല്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ICMAI-ല്‍ നിന്നുള്ള കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് യോഗ്യത. ഫിനാന്‍സില്‍ MBA/PGDM അല്ലെങ്കില്‍ CFA/ACCA യോഗ്യതകള്‍ ഉണ്ടായിരിക്കുന്നത് അഭികാമ്യം. പ്രശസ്തമായതോ വലിയ മൂലധന നിക്ഷേപം ആവശ്യമുള്ളതോ ആയ സ്ഥാപനങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/നേതൃത്വപരമായ ചുമതലകളില്‍ ബിരുദാനന്തര യോഗ്യത നേടിയ ശേഷം 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ 5 വര്‍ഷം മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/നേതൃത്വപരമായ തസ്തികയിലായിരിക്കണം.
പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ 31/03/2026 എന്ന തീയതിയെ അടിസ്ഥാനമാക്കി വിലയിരുത്തുന്നതാണ്. വിശദവിവരങ്ങള്‍ക്കും വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി കണ്ണൂര്‍ എയര്പോര്ട്ടന്റെ ഔദ്യോഗിക പോര്‍ട്ടലായ https://kannurairport.aero/ സന്ദര്‍ശിക്കാവുന്നതാണ്






