ഈരാറ്റുപേട്ട: വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം.എൽ.എ അഡ്വ.എം.ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകന യോഗം ചേർന്നു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, തിടനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
ഈ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.പി നാസർ, പാലാ ആർ.ഡി.ഒ, പാലാ ഡി.വൈ.എസ്.പി, മീനച്ചിൽ തഹസിൽദാർ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. അംബിക എം.എസ്. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബ്രമണ്യൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വ മോഹൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീകലാ ആർ. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാത്യു. പ്രേംജി ആർ, ജോഷി ജോഷ്വാ, ധന്യ ജോസ്, സ്റ്റാൻലി മാണി, റോജി തോമസ്, മോഹനൻ കുട്ടപ്പൻ, ക്ലിൻറ് അരിപ്ലാക്കൽ,ഗീതാ നോബിള്‍ ,അജിതാ മോഹൻദാസ്, സോളി ഷാജി, ബീനാ മധുമോൻ, ആൻ മരിയ അമൽ, വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഈരാറ്റുപേട്ട വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ.എം ഖാദർ, പി.എച്ച് നൌഷാദ്, സാബു പ്ലാത്തോട്ടം എന്നിവർ പങ്കെടുത്തു.






