കോട്ടയം: കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൻ്റെ സ്ഥാപകദിനാചരണം 'ഉയരെ 2026', സ്കൂൾ സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവ ന്നാസിയോസ് രണ്ടാമൻ്റെ ഓർമദിനം എന്നിവ നാളെ ആചരിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30ന് നടക്കുന്ന പരിപാടി കോട്ടയം ഭദ്രാസനാധി പൻ ഡോ. യൂഹാനോൻ മാർ ദി യസ്കോറസ് ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് മധു മോഹൻ അധ്യക്ഷത വഹിക്കും. മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അനുസ്മ രണ പ്രഭാഷണം നടത്തും. കൂടാതെ സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ പൂർവവിദ്യാർഥിനി എസ്.ദിവ്യ യെ അനുമോദിക്കും.
സ്കൂൾ നിർമിച്ചു നൽകുന്ന 19-ാം ഭവനപദ്ധതിയുടെ ആദ്യ സംഭാവന ഏറ്റു വാങ്ങൽ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോ വ്മെൻ്റ് വിതരണം, എംജിഒസിഎസ്എമ്മിൻറെയും ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം, സ്കൂൾ വെബ്സൈറ്റിൻ്റെ പ്രകാശനം എന്നിവ നടക്കും.






