ThirdEye News
arrow_backതിരികെMain

കോട്ടയം ചുങ്കത്ത് നിന്ന് എംഡി എം എ യുമായി മുട്ടമ്പലം സ്വദേശി പിടിയിൽ

schedule2026 സെപ്റ്റംബർ 26personസ്റ്റാഫ് റിപ്പോർട്ടർ
കോട്ടയം ചുങ്കത്ത് നിന്ന് എംഡി എം എ യുമായി മുട്ടമ്പലം സ്വദേശി പിടിയിൽ

കോട്ടയം: കോട്ടയത്ത് വീണ്ടും എം ഡി എം എ യുമായി ഒരാൾ പിടിയിൽ. .91 ഗ്രാം എംഡി എം എ യുമായി കോട്ടയം മുട്ടമ്പലം സ്വദേശി എരുത്തിക്കൽ പറമ്പിൽ റോണി റോയി (24) ആണ് അറസ്റ്റിലായത് . ജില്ലാ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് ചുങ്കത്ത് വച്ച് ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ പിടികൂടിയത്.

എറണാകുളത്ത് ഹോം അപ്ലയൻസ് ഷോറൂമിൽ ജോലി ചെയ്തുവരികയാണ് പ്രതി. എംഡി എം എ ഉപയോഗിക്കുകയും വിൽപ്പനയുമുണ്ടന്ന് പോലീസ് പറഞ്ഞു. ബൈക്കിൽ വരവെ പെട്രോൾ തീർന്നതിനെ തുടർന്ന് നടന്നു വരുമ്പോഴാണ് പോലീസ് വലയിലാക്കിയത്. നേരത്തേ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫ് ടീമും കാത്ത് നിൽക്കുകയായിരുന്നു. പരിശോധനയിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എംഡി എം എ കണ്ടെത്തുകയായിരുന്നു.

ജില്ലാ ഡാൻസാഫ് ടീമിനൊപ്പം ഗാന്ധിനഗർ എസ് എച്ച് ഒ ജെർലിൻ പി സ്കറിയ, എസ്ഐ ജയപ്രകാശ്, സീനിയർ സിപിഒ അതുൽകെ മുരളി, സി പി ഒ സുനു ഗോപി എന്നിവർ നേതൃത്വം നൽകി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Continue Reading

ആറുപേർക്ക് പുതുജീവനേകാൻ കൊല്ലം സ്വദേശി; സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം
അടുത്ത വാർത്തarrow_forward

ആറുപേർക്ക് പുതുജീവനേകാൻ കൊല്ലം സ്വദേശി; സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം

arrow_backമുൻപത്തെ വാർത്ത

മാസപ്പടി കേസിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്, ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുന്നുവെന്നും ആരോപണം

മാസപ്പടി കേസിൽ ഇഡിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്, ഇഡി സിപിഐഎമ്മിനെ ലക്ഷ്യമിടുന്നുവെന്നും ആരോപണം

ബന്ധപ്പെട്ട വാർത്തകൾ

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

 16കാരിക്ക് 88 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്-റേ ഫിലിം മാറി നൽകി; മൂന്ന് ദിവസം മരുന്ന് കഴിച്ചെന്ന് പരാതി, കോന്നി മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി

16കാരിക്ക് 88 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്-റേ ഫിലിം മാറി നൽകി; മൂന്ന് ദിവസം മരുന്ന് കഴിച്ചെന്ന് പരാതി, കോന്നി മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com