കൊച്ചി:തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസില്‍ തന്നെ ബലിയാടാക്കുകയാണെന്ന് എസ്ഐ അനസ് എസ്. തൗഫീഖ്.
സംഭവത്തില്‍ എസ്എച്ചഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും അനസ് കോടതിയില്‍ ആരോപിച്ചു.
നശിപ്പിക്കാന്‍ തീരുമാനിച്ച തൊണ്ടിമുതലായ എംഡിഎംഎ എങ്ങനെ പൊലിസ് സ്റ്റേഷനില്‍
എത്തിയെന്ന കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും താന്‍ ലഹരിമരുന്ന് മോഷ്ടിച്ചിട്ടില്ലെന്നും അനസ് വാദിച്ചു.
എന്നാല്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും പിടിച്ചെടുക്കുന്ന എംഡിഎംഎ ഒരു കേന്ദ്രത്തില്‍ ശേഖരിച്ച ശേഷമാണ്
നശിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതെന്നും അതാണ് അനസ് മോഷ്ടിച്ചതെന്നുമാണ് പൊലിസിന്റെ വാദം.
അനസിനെ എറണാകുളം എന്‍ഡിപിഎസ് കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലിസിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
എളമക്കര സ്റ്റേഷന് പരിധിയില്‍ നിന്നും പിടികൂടിയ, സെന്‍ട്രല്‍ സ്റ്റേഷനിലെ ലോക്കറില്‍ സൂക്ഷിരുന്ന 87 ഗ്രാം എംഡിഎംഎയാണ് അനസ് മോഷ്ടിച്ചത്.
തുടര്‍ന്ന് 202 ഗ്രാം ലഹരി തിരികെ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ അനസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ലഹരിക്കേസില്‍ മുമ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോയെന്നും മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് എന്നുമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്.






